മലപ്പുറം : മലപ്പുറത്ത് ദേശീയപാത 66 ൽ ഉണ്ടായ അപകടത്തിൽ 2 സഹോദരങ്ങൾക്ക് ദാരുണാന്ത്യം.പൊന്മള സ്വദേശികളായ ജിസ്മിന സുലൈമാൻ (23), ജിബിൻ സുലൈമാൻ (19) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സിഗ്നൽ ബോർഡിന്റെ കമ്പിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





