Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ് കമ്മീഷണറുടെ...

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരം നടത്തി

തിരുവല്ല : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല കെഎസ് ആർ ടി സിയിൽ പ്രതിഷേധ സമരം നടത്തി. അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു .

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സത്യസന്ധവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്തേണ്ട കമ്മീഷൻ തന്നെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കി മാറ്റുന്നതിന് നേതൃത്വം കൊടുത്ത് ഇന്ത്യയിൽ ജനാധിപത്യ ധ്വംസനം നടത്തുകയാണെന്ന് വർഗീസ് മാമ്മൻ ആരോപിച്ചു .കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോൺ കെ മാത്യുസ് അധ്യക്ഷത വഹിച്ചു.

പാർട്ടി നേതാക്കളായ കുഞ്ഞു കോശി പോൾ, ജോർജ് കുന്നപ്പുഴ, സാം ഈപ്പൻ, വർഗീസ് ജോൺ, തോമസ് മാത്യു, ഷിബു പുതുക്കേരി, ജോൺസൺ കുര്യൻ, റോയി ചാണ്ടപിള്ള, തമ്പി കുന്നുകണ്ടത്തിൽ, ജോസ് പഴയിടം, ജോർജ് മാത്യു, ദീപു ഉമ്മൻ, രാജീവ് താമരപള്ളി, സക്റിയ കരുവേലി, ജേക്കബ് കുറ്റിയിൽ, ജിജി വട്ടശ്ശേരി, ജോ ഇലഞ്ഞിമൂട്ടിൽ, വി. ആർ രാജേഷ്, എസ്.ലേഖ, സണ്ണി മനയ്ക്കല്‍, ബിജു അലക് മാത്യു, ജോൺ എബ്രഹാം, വി.ജെ റെജി, എബി വർഗീസ്,ജേക്കബ് ചെറിയാൻ, ജോർജ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 23-01-2025 Karunya Plus KN-557

1st Prize Rs.8,000,000/- PU 236460 (ALAPPUZHA) Consolation Prize Rs.8,000/- PN 236460 PO 236460 PP 236460 PR 236460 PS 236460 PT 236460 PV 236460 PW 236460 PX 236460...

വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള : എൽ ആൻഡ് ടി കമ്പനിയിലേക്ക് ഓൺലൈൻ അഭിമുഖം നാളെ

ആലപ്പുഴ:  ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി ഐടിഐ യോഗ്യതയുള്ള പുരുഷന്മാർക്ക് എൽ ആൻഡ് ടി കമ്പനിയിലേക്ക് നടത്തുന്ന അഭിമുഖം നാളെ  (ഫെബ്രുവരി 13ന്)...
- Advertisment -

Most Popular

- Advertisement -