ചങ്ങനാശ്ശേരി : സ്വയം കരുത്ത് ആര്‍ജിക്കുന്നതോടോപ്പം നാടിന്റെ ക്ഷേമത്തിനും വികസനത്തിനും ലെന്‍സ്‌ഫെഡ് ചെയ്യുന്ന സേവനങ്ങള്‍ മഹത്തരം ആണെന്നും ലെന്‍സ് ഫെഡ് സംഘടനയുടെ വികസന കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നുവെന്നും വിനു ജോബ് എം എല്‍ എ.ലെന്‍സ്‌ഫെഡ് ഏരിയ കമ്മിറ്റി നടത്തിയ വികസന കോണ്‍ക്ലേവു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിന് സര്‍ക്കാര്‍ ലൈസന്‍സ് ഉള്ള ആയിരക്കണക്കിന് എഞ്ചിനീയര്‍ മാര്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സേവനം നിയമസഭയില്‍ ചര്‍ച്ചയില്‍ കൊണ്ട്‌വരുമെന്നും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍, സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുവാന്‍ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും തയ്യാറാകണം എന്നും വിനു ജോബ് എംഎല്‍എആവശ്യപ്പെട്ടു.
ഏരിയ പ്രസിഡന്റ് ചെറിയാന്‍ നെല്ലുവേലി അധ്യക്ഷത വഹിച്ചു. വികസന കോണ്‍ക്ലേവില്‍ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോമി ജോസഫ്, മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ കൃഷ്ണകുമാരി രാജശേഖരന്‍, ലാലിച്ചന്‍ കുന്നിപറമ്പില്‍, സന്ധ്യ മനോജ്, ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡണ്ട് ജനീവ് പി.ജി, ജോണ്‍സന്‍ ജോണ്‍, ശരത്ത് കുമാര്‍, എസ് അജിത്, പോള്‍ ആന്റണി, ജോഷി സെബാസ്റ്റ്യന്‍, നെജിമോന്‍ പി.എ., റോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.





