Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsപഴയകാവ് ശ്രീകൃഷ്ണസ്വാമി...

പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹ യജ്ഞം നാളെ തുടങ്ങും

തിരുവല്ല: ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 24-മത് ഭാഗവത സപ്താഹ യജ്ഞം 26 മുതൽ നവംബർ 1 വരെ നടക്കും. ചെങ്ങന്നൂർ ജയപ്രകാശാണ് യജ്ഞാചാര്യൻ. യജ്ഞത്തിന് മുന്നോടിയായി ഞായറാഴ്ച രാവിലെ എട്ടു മുതൽ ഓതറ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നമ്പൂർണ നാരായണീയ പാരായണ യജ്ഞം ആരംഭിച്ചു.

26-ന് തന്ത്രി കണ്ഠര് രാജീവര് യജ്ഞത്തിന് ഭദ്രദീപ പ്രതിഷ്ഠ നടത്തും. സമൂഹ പ്രാർത്ഥന, അന്നദാനം, പ്രഭാഷണം എന്നിവ ഉണ്ടാകും. 29-ന് വിദ്യാഗോപാല മന്ത്രാർച്ചന, 30-ന് സർവൈശ്വര്യ പൂജ, 1-ന് 12.30-ന് സമൂഹ സദൃ, 3.30-ന് അവ ഭൃഥസ്നാന ഘോഷയാത്ര തുടങ്ങിയവയോടു കൂടി യജ്ഞം സമാപിക്കും.

പ്രസിഡന്റ് സുരേഷ് ഓതറ, സെക്രട്ടറി ഇൻ ചാർജ് രാധാകൃഷ്ണൻ നായർ റ്റി, ഖജാൻജി  ശശിധരൻ നായർ, വൈസ് പ്രസിഡന്റ് മുരളി വരാപ്പുഴ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാടൻപാട്ട് സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം : നാടൻപാട്ട് സംഘത്തിന്റെ വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ ഗായികയ്ക്ക് ദാരുണാന്ത്യം.രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി...

നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു

തിരുവല്ല: തിരുവല്ല നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ എൻ.സി.പി അംഗം ജിജി വട്ടശ്ശേരിൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് ശേഷം  നഗരസഭ കോൺഫറൻസ് ഹാളിൽ...
- Advertisment -

Most Popular

- Advertisement -