Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsദൈവദശകം ആഗോള...

ദൈവദശകം ആഗോള പ്രാർത്ഥന ഇന്ന്

പത്തനംതിട്ട: ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവ്വചരാചരങ്ങളുടെയും നന്മയ്ക്കായി ശ്രീനാരായണഗുരു രചിച്ച അമരകൃതി ‘ദൈവദശക’ത്തിന്റെ ആഗോള പ്രാർത്ഥന ഇന്ന് വൈകിട്ട് 7:15-ന് നടക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗുരുഭക്തരും പ്രവാസി മലയാളികളും തങ്ങളിരിക്കുന്ന ഇടങ്ങളിൽ ഏകമനസ്സോടെ ഈ സമയം പ്രാർത്ഥനയിൽ പങ്കാളികളാകും.

ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ
ബ്രദർ ഹുഡിൻ്റെ നേതൃത്വത്തിൽ മാനവരാശിയുടെ ശാന്തിക്കും ഐക്യത്തിനും വേണ്ടിയാണ്  ആഗോള ദൈവ ദശക ആലാപനം നടത്തുന്നത്. വീടുകളിലും ഗുരുമന്ദിരങ്ങളിലും ആശ്രമങ്ങളിലും ഇതര സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്ന് വൈകിട്ട് കൃത്യം 7:15-ന് പ്രാർത്ഥന ഉയരും.

ലോകത്ത് വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കും ദുരിതങ്ങൾക്കും ആശ്വാസമായി ഗുരുദർശനങ്ങളുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ കൂട്ടപ്രാർത്ഥനയ്ക്ക് പിന്നിലുണ്ട്. ജാതി-മത-ദേശ ഭാഷാതിർത്തികൾക്കതീതമായി പ്രാർത്ഥനയിൽ പങ്കാളികളാകാൻ സംഘാടകർ അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ...

ഓലപ്പാമ്പ് കാട്ടി ബിജെപിയെ പേടിപ്പിക്കാമെന്ന് കോൺ​ഗ്രസ് കരുതേണ്ട : പി കെ  കൃഷ്ണദാസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിട്ടും എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം പി കെ കൃഷ്ണദാസ്. രാജിവയ്‌ക്കണമെന്ന്...
- Advertisment -

Most Popular

- Advertisement -