തിരുവല്ല : അകപ്പൊരുൾസാഹിത്യ വേദിയുടെ ഒക്ടോബർ മാസത്തെ യോഗം തിരുവല്ല വൈ. എം സിഎയിൽ പ്രൊഫ. എ ടി ളാത്തറയുടെ അധ്യക്ഷതയിൽ ചേർന്നു. പ്രൊഫ എബ്രഹാം തലവടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു ടി. എ. എൻ ഭട്ടതിരി, എസ്സാർ നായർ, ബാബു എന്നിവർ ദുഃഖം രേഖപ്പെടുത്തി.
സുനിൽ മാത്യു മണലിൽ പാറേക്കാട്ടിൽ തോമാ കത്തനാരുടെ വർത്തമാന പുസ്തകത്തെപ്പറ്റി സംസാരിച്ചു. വിമൽകുമാ,ർ ജോൺ വർക്കി, വി.എൻജി കല്ലിശേരി, പ്രസന്ന കുമാർ, ബീന എലിസബത്ത് ലെനി, വർഗീസ് ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.





