Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsചേരാനല്ലൂർ വാഹനാപകടം...

ചേരാനല്ലൂർ വാഹനാപകടം : പൊലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : ചേരാനെല്ലൂരിൽ പതിനേഴുവയസ്സുകാരനോടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു .കേസിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു മന്ത്രി.

പൊലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണ്.പ്രതിക്ക് ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ഡിജിപിയെ വിളിച്ചു.പോലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും സർക്കാരിനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിങ് വിദ്യാർഥിനിയുടെ മരണം : പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

പത്തനംതിട്ട : നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് ചുട്ടിപ്പാറയിൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന സഹപാഠികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ...

നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്കും കാൽ നടയാത്രക്കാർക്കിടയിലേക്കും പാഞ്ഞു കയറി അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട: ടൗണിൽ അബാൻ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിലേക്കും കാൽ നടയാത്രക്കാർക്കിടയിലേക്കും പാഞ്ഞു കയറി അപകടം. ഒരാൾ മരിച്ചു. 9 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 7.30 നായിരുന്നു അപകടം...
- Advertisment -

Most Popular

- Advertisement -