Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiആലുവ മാർത്താണ്ഡവർമ...

ആലുവ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണി:  28 മുതൽ ഗതാഗത നിയന്ത്രണം

ആലുവ : മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നതിനാൽ  28 മുതൽ നവംബർ 6 വരെ ആലുവയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഭാരവാഹനങ്ങൾ ഇരിങ്ങാലക്കുടയിൽ നിന്നു തിരിഞ്ഞു കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി പോകണം. ടിപ്പർ, കണ്ടെയ്നർ ലോറികൾ മുതൽ ഗ്യാസ് പെട്രോളിയം ടാങ്കർ വരെ ഉള്ളവയ്ക്ക് ഇതു ബാധകമാണ്.

തൃശൂർ ഭാഗത്തു നിന്ന് ആലുവയിലേക്കു വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിഞ്ഞു കാലടി, പെരുമ്പാവൂർ റോഡ് വഴി പോകേണ്ടതാണ്. എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വരുന്ന ഭാരവാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്നു തിരിഞ്ഞു ചേരാനല്ലൂർ സിഗ്നൽ, പറവൂർ, കൊടുങ്ങല്ലൂർ റോഡ് വഴി പോകണം.

കാക്കനാട് ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ കളമശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ, കൊടുങ്ങല്ലൂർ റൂട്ടിൽ പോകേണ്ടതാണ്. കളമശേരി, അങ്കമാലി ഭാഗങ്ങളിൽ നിന്നു ഭാരവാഹനങ്ങൾ ആലുവ ഭാഗത്തേക്കു കടത്തിവിടില്ല.

വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്ന് ആലുവ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂർ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു യുസി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി വലത്തേക്കു പോകണം. ആലുവയിൽ നിന്നു വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ തോട്ടയ്ക്കാട്ടുകര ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു കടുങ്ങല്ലൂർ റോഡ് വഴി പോകേണ്ടതാണ്.

പറവൂർ കവല–തോട്ടയ്ക്കാട്ടുകര സർവീസ് റോഡിലൂടെ പറവൂർ കവലയിൽ നിന്നു ഗതാഗതം അനുവദിക്കില്ല. അങ്കമാലി, പറവൂർ ഭാഗത്തു നിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നു മണപ്പുറം ഭാഗത്തേക്കു തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം.

മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കും.കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മനസ്സിലാക്കി യാത്ര നേരത്തേ തുടങ്ങേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂരിൽ ജലവിതരണം മുടങ്ങും.

ചെങ്ങന്നൂർ: മിത്രപ്പുഴ കടവിൽ നിന്നുള്ള പമ്പിങ് മെയിൻ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ  തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി യിലെ കിഴക്കേനട, മാർക്കറ്റ്,ടൗൺ, റെയിൽവെസ്റ്റേഷൻ, മുണ്ടൻകാവ്, പുലിക്കുന്ന് പ്രദേശങ്ങളിലാണ്  ...

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി : ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി

ന്യൂഡൽഹി : ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തെ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. കേജ്‌രിവാളിൻ്റെ കസ്റ്റഡി ജൂൺ 19...
- Advertisment -

Most Popular

- Advertisement -