കോഴിക്കോട് : കോഴിക്കോട് ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു.ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് ഇയാളുടെ വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയത്.
ചൊവ്വാഴ്ച രാത്രി വാഹനത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് പിടികൂടിയ മുഹമ്മദിനെ ഇയാളുമായി വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെയാണ് മുങ്ങിയത്.





