Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaനിയുക്ത ശബരിമല,...

നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് അമ്പലപ്പുഴയിൽ ആദരവ്

അമ്പലപ്പുഴ: അയ്യപ്പൻ്റെ മാതൃസ്ഥാനമായ അമ്പലപ്പുഴയിൽ നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്കും  മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയ്ക്കും ആദരവ് നൽകുന്നു. ശനിയാഴ്ച രാവിലെ 10-ന് ക്ഷേത്രം നാടകശാലയിൽ നടക്കുന്ന ചടങ്ങ് ക്ഷേത്രം തന്ത്രി പുതുമന ഭാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 

സമൂഹ പ്പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള ഭദ്രദീപ പ്രകാശനം നടത്തും. അമ്പലപ്പുഴ യോഗം പേട്ടസംഘം ട്രസ്റ്റിൻ്റെ മേൽ നോട്ടത്തിൽ നടക്കുന്ന യോഗത്തിൽ പ്രസിഡൻ്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രിമാരായ ഓമനക്കുട്ടൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.വിവിധ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്ക്കാരിക സംഘടനകൾ മേൽശാന്തിമാരെ ആദരിക്കും.

പടിഞ്ഞാറെ ഗോപുര നടയിൽ മേൽശാന്തിമാരെ വാദ്യമേളങ്ങളോടെ സ്വീകരിക്കും. തുടർന്ന് ആനക്കൊട്ടിലിലെത്തിയ ശേഷം അമ്പലപ്പുഴ ബ്രാഹ്മണ സമൂഹം  ഭാരവാഹികൾ പൂർണ്ണകുംഭം സമർപ്പിക്കും. മേൽശാന്തിമാരുടെ ക്ഷേത്രദർശനത്തിന് ശേഷം നാടകശാലയിൽ സ്വീകരണ സമ്മേളനം നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഓണം – കന്നിമാസ പൂജകൾക്കായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നു

തിരുവനന്തപുരം : ശബരിമലയിൽ ഓണത്തോടനുബന്ധിച്ചും കന്നിമാസ പൂജകൾക്കുമായി  കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നു. 13ന് വൈകിട്ട് 05.00 മണിക്ക് ക്ഷേത്രനടതുറക്കുകയും 21 ന് രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതുമാണ്. തീർത്ഥാടകരുടെ സൗകര്യാർത്ഥം...

ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ഹരിപ്പാട് : കരുവാറ്റ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ആലപ്പുഴ പൂന്തോപ്പ് വാർഡ് നടുവിലേപറമ്പിൽ സരസ്വതിയമ്മ (72) ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ഇന്ന്...
- Advertisment -

Most Popular

- Advertisement -