Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല തിരുമേനി...

പരുമല തിരുമേനി സത്യത്തിന്റെ പ്രവാചകന്‍: ഡോ.രമേഷ് ഇളമണ്‍ നമ്പൂതിരി

പരുമല: ധാര്‍മ്മികതയും സന്മാര്‍ഗ്ഗ പാഠങ്ങളും ആത്മീയതയിലൂടെ പ്രബോധിപ്പിച്ച പരുമല തിരുമേനി സത്യത്തിന്റെ പ്രവാചകനായിരുന്നു എന്ന് ഭാരത് സേവക് സമാജം സംസ്ഥാന ചെയര്‍മാന്‍ ഡോ.രമേഷ് ഇളമണ്‍ നമ്പൂതിരി പറഞ്ഞു. പരുമലയില്‍ നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ മൂന്നാം ദിവസത്തെ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

ഉച്ചനീചത്വങ്ങള്‍ക്കെതിരെ സത്യത്തിന്റെ ധാര്‍മ്മികത പരുമല തിരുമേനിയുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചിരുന്നു. വിശ്വാസത്തെ അനുഭവവും അനുഭൂതിയുമാക്കിയ മഹാഗുരുവായിരുന്നു പരുമല തിരുമേനിയെന്നും അദ്ദേഹം പറഞ്ഞു.

പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ നിസ്വാര്‍ത്ഥതയുടെയും സാഹോദര്യത്തിന്റെയും ശുശ്രൂഷ ചെയ്ത പരുമല തിരുമേനി എപ്പോഴും നന്മ ചെയ്യുവാന്‍ പഠിപ്പിച്ചു. ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, മത്തായി ടി. വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, അഡ്വ. മനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിസ്മസ് നൽകുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും രക്ഷയുടെയും സന്ദേശം : പരിശുദ്ധ കാതോലിക്കാ ബാവാ

പുനലൂർ : മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഉദിച്ച നീതി സൂര്യനാണ് യേശുക്രിസ്തുവെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ...

ഉതിമൂട്  കനാലിനു സമീപം തീ പിടിച്ചു : നാശനഷ്ടമില്ല

റാന്നി: ഉതിമൂട് പി.ഐ.പി കനാലിനു സമീപം തീ പിടിച്ചു. ഇന്ന് ഉച്ചക്ക് 12.30 ന് ആണ്  തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ റാന്നി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. സേന...
- Advertisment -

Most Popular

- Advertisement -