Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsജീവൻ രക്ഷാ...

ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് കെഎസ്ഇബിയുടെ കാരുണ്യ സ്പർശം: സൗജന്യ വൈദ്യുതി ഇളവ്

​പത്തനംതിട്ട: കിടപ്പുരോഗികൾക്കും ഗുരുതര ശ്വാസകോശ-ശാരീരിക അസുഖങ്ങൾ ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കും വലിയ ആശ്വാസവുമായി  സംസ്ഥാന വൈദ്യുതി ബോർഡ്. വീടുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന രോഗികൾക്ക് സൗജന്യ വൈദ്യുതി ആനുകൂല്യം നൽകുന്ന പദ്ധതി കൂടുതൽ ലളിതവും വേഗത്തിലുമാക്കി.

​പദ്ധതിക്കായി മുമ്പ് ആവശ്യപ്പെട്ടിരുന്ന 200 രൂപയുടെ മുദ്രപ്പത്രത്തിലെ സത്യവാങ്മൂലം ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ഇനിമുതൽ വെറുമൊരു വെള്ളക്കടലാസിൽ എഴുതിയ സത്യവാങ്മൂലം മാത്രം നൽകിയാൽ മതിയാകും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിന് കിടപ്പുരോഗികളുടെ കുടുംബങ്ങൾക്ക് ഈ തീരുമാനം വലിയ തണലാകും.

​ജീവൻ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമുള്ള വൈദ്യുതിക്ക് തത്തുല്യമായ നിരക്കിലാണ് ഇളവ് അനുവദിക്കുന്നത്. ഓക്സിജൻ കോൺസെൻട്രേറ്റർ, വെന്റിലേറ്റർ, എയർ ബെഡ്, സക്ഷൻ മെഷീൻ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾ 24 മണിക്കൂറോ നിശ്ചിത സമയമോ വീടുകളിൽ ഉപയോഗിക്കേണ്ടി വരുന്ന ഗുരുതര രോഗികൾക്കാണ് ഈ ആനുകൂല്യത്തിന് യോഗ്യത.

പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനായി കെഎസ്ഇബി പ്രത്യേകം ഫീസുകളൊന്നും ഈടാക്കുന്നില്ല.രോഗി ഉപയോഗിക്കുന്ന ഉപകരണത്തിന്റെ വാട്ടേജ്  അത് ദിവസവും പ്രവർത്തിപ്പിക്കുന്ന സമയം എന്നിവ കൃത്യമായി കണക്കാക്കിയാണ് ഇളവ് തുക നിർണ്ണയിക്കുന്നത്. ​ഇത് സംബന്ധിച്ച് അതത് കെഎസ്ഇബി സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയറാണ്  പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

42-ാമത് മഹാസത്രം : ലോഗോ പ്രകാശനം

ആലപ്പുഴ : മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ  ഏപ്രിൽ 3 മുതൽ 14 വരെ നടക്കുന്ന നാൽപ്പത്തി രണ്ടാമത് ശ്രീമദ് ഭാഗവത സത്രത്തിൻ്റ് ലോഗോ പ്രകാശനം  ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്...

വ്യാജ ലഹരികേസില്‍ ഷീല സണ്ണിയെ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ കസ്റ്റഡിയില്‍

തൃശ്ശൂര്‍ :ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ ജോസ് പോലീസ് കസ്റ്റഡിയില്‍. സംഭവത്തിലെ മുഖ്യ ആസൂത്രകയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന്...
- Advertisment -

Most Popular

- Advertisement -