Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsമലയാലപ്പുഴ ക്ഷേത്രത്തിലെ...

മലയാലപ്പുഴ ക്ഷേത്രത്തിലെ ലക്ഷ്മി വിളക്ക് മോഷണം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിൽനിന്ന് ലക്ഷ്മി വിളക്ക് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുദുനഗർ ജില്ലയിൽ ഇഞ്ചാർ വില്ലേജിൽ ശിവകാമി വെസ്റ്റ്, എ.ജെ. കോളേജിന് എതിർവശം, 3/120 A-യിൽ താമസിക്കുന്ന കാളിദാസന്റെ മകൻ മുത്തുമാരിയപ്പൻ (34) ആണ് അറസ്റ്റിലായത്.

ക്ഷേത്രത്തിൽ വാച്ചറായി ജോലി ചെയ്തിരുന്ന കവിയൂർ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.  ഒക്ടോബർ 15-ന് രാവിലെ 11.30നും ഉച്ചയ്ക്ക് 12നും ഇടയിലായിരുന്നു മോഷണം. ഏകദേശം മൂന്ന് കിലോഗ്രാം തൂക്കവും 8,000 രൂപയോളം വിലയുമുള്ള ഓട് ലക്ഷ്മി വിളക്കാണ് മോഷണം പോയത്. ഇളം നീല നിറത്തിലുള്ള ഡിസൈനോടുകൂടിയ ഷർട്ടും നീല ലുങ്കിയും ധരിച്ചെത്തിയ ആൾ മഞ്ഞ ബാഗിലാക്കി വിളക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.

ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും വിശദമായ അന്വേഷണം നടത്തിയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. നവംബർ മൂന്നിന് വൈകിട്ട് മൂന്നുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷ്ടിച്ച വിളക്ക് കണ്ടെത്തുന്നതിനും പ്രതി സമാനമായ മറ്റു മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും അന്വേഷണം തുടരുകയാണ്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയിൽ നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല

ന്യൂഡൽഹി : ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട് .വെള്ളിയാഴ്ച പുറത്തിറക്കിയ സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരില്ല. പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം...

Kerala Lotteries Results : 27-08-2024 Sthree Sakthi SS-430

1st Prize Rs.7,500,000/- (75 Lakhs) ST 386415 (ALAPPUZHA) Consolation Prize Rs.8,000/- SN 386415 SO 386415 SP 386415 SR 386415 SS 386415 SU 386415 SV 386415 SW 386415 SX...
- Advertisment -

Most Popular

- Advertisement -