Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപോലീസ് ഉദ്യോഗസ്ഥരെ...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ടൗണിലും പോലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ട സംഘത്തെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ പ്രധാന ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ സാജു ജോജോ, മിഥുൻ തോമസ്, ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ജുബിൻ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ചങ്ങനാശ്ശേരിയിലെ ബ്രിസ് ലാൻഡ് ബാറിൽ വച്ച് അക്രമം അഴിച്ചുവിട്ട സംഘം, തുടർന്ന് മുൻസിപ്പൽ ആർക്കേഡിലെത്തി മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. കടയിലെ സാധനസാമഗ്രികളും ഫോണുകളും അടിച്ചുതകർത്ത സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. അജിത് കുമാർ, സി.പി.ഒ റിജോമോൻ, എന്നിവരെ പ്രതികൾ സംഘടിതമായി ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് കൂടുതൽ പോലീസ് സംഘമെത്തി പ്രതികളെ കീഴടക്കി സ്റ്റേഷനിൽ എത്തിച്ചത്.

എന്നാൽ സ്റ്റേഷനിലെത്തിയ പ്രതികൾ അവിടെയും അക്രമം തുടരുകയും ഒരു രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത പ്രതികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. റെയ്നോൾഡ്, സി.പി.ഒ. ദിലീപ് ചെല്ലം എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഒരു മാസം മുൻപ് പ്രതികൾ മുൻസിപ്പൽ ആർക്കേഡിലെത്തി മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളതും പ്രതികളെ ആയുധ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയാണുണ്ടായത്.

ജില്ലയിലും സമീപ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 30-ലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ സാജു ജോജോ, മിഥുൻ തോമസ് എന്നിവർ കാപ്പ നിയമപ്രകാരം പല പ്രാവശ്യം ശിക്ഷ അനുഭവിച്ചിട്ടുള്ളവരും, ഊരുവിലക്ക് നേരിട്ടവരുമാണ്.

ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. അഷാദിൻറെ നേതൃത്വത്തിൽ സി.ഐ. അനിൽ ജോർജ്, എസ്.ഐ. അഖിൽ വിജയകുമാർ, എ.എസ്.ഐ. ആശ, എ.എസ്.ഐ. സെയ്നി സെബാസ്റ്റ്യൻ, എ.സി.പി.ഒ അനീഷ്, സി.പി.ഒ. സതീഷ്, സിപിഒ പ്രവീൺ, സിപിഒ ജോസഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ  അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്രനായി സുധീര്‍ കരമന

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്രനായി നടൻ സുധീര്‍ കരമന മത്സരിക്കും .ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം...

ഓപ്പറേഷൻ ലൈഫ്: രണ്ട് ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകൾ

തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു...
- Advertisment -

Most Popular

- Advertisement -