Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsമാല പൊട്ടിക്കാനെത്തിയ...

മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ കനാലിൽ തള്ളിയിട്ട് വീട്ടമ്മ

തിരുവനന്തപുരം : മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച മോഷ്ടാവിന്റെ സ്കൂട്ടർ കനാലിലേക്കു തള്ളിയിട്ട് വീട്ടമ്മ. പ്രസന്നകുമാരി എന്ന 61 കാരിയാണ് മോഷ്ടാവിനെ കുടുക്കിയത്.മോഷ്ടാവായ ചെങ്കൽ ആറയൂർ സ്വദേശി വിജയദാസിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് പരശുവയ്ക്കലാണ് സംഭവം.വീട്ടിലേക്കു നടന്നു പോവുകയായിരുന്ന പ്രസന്നകുമാരിയുടെ അടുത്തേക്കെത്തിയ വിജയദാസ് മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ കയറാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ പിന്നാലെ ഓടിയ പ്രസന്നകുമാരി മോഷ്ടാനെ സ്കൂട്ടർ സഹിതം കനാലിലേക്ക് തള്ളിയിട്ടു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കനാലിൽ വീണ കള്ളനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഎസ്എന്‍എല്‍ 5ജിയിലേക്ക് : പരീക്ഷണം പൂർത്തിയായി

ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള 5ജി വിന്യാസത്തിന് മുന്നോടിയായുള്ള പരീക്ഷണം പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിന്‍റെ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായുള്ള ഒരു പൈലറ്റ് പദ്ധതി പൂര്‍ത്തിയായതായി കമ്പനിയിലെ ഉന്നത...

വന്ദന ദാസ് കൊലപാതകം : ശിക്ഷാവിധി ശനിയാഴ്ച

കൊല്ലം : ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷവിധി 21ന് പ്രഖ്യാപിക്കും. ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നുവെന്നും അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു.നരഹത്യ, ഗുരുതരമായ മുറിവേൽപിക്കൽ,...
- Advertisment -

Most Popular

- Advertisement -