Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅവധി കഴിഞ്ഞു...

അവധി കഴിഞ്ഞു : സ്‌കൂളുകള്‍ ഇന്ന്  തുറക്കും

തിരുവനന്തപുരം:  വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രദേശിക കണക്ക്. ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ  ക്രമീകരിച്ചിട്ടുണ്ട്. ജില്ലാകേന്ദ്രങ്ങളിലൂം സ്‌കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ  എളമക്കര സ്‌കൂളില്‍ എത്തിയിരുന്നു

40 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ആകമാനം സ്‌കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ ബസ്സുകള്‍, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഒരുക്കങ്ങളും പൂർത്തിയായി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 02-02-2025 Akshaya AK-687

1st Prize Rs.7,000,000/- AL 706478 (GURUVAYOOR) Consolation Prize Rs.8,000/- AA 706478 AB 706478 AC 706478 AD 706478 AE 706478 AF 706478 AG 706478 AH 706478 AJ 706478...

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം : നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്  രാവിലെ  9.30 ന് ഗുരുവായൂർ സത്ര സമിതി...
- Advertisment -

Most Popular

- Advertisement -