ടെഹ്‌റാൻ : തങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഏഴ് ഉപാധികൾ യുഎസ് അംഗീകരിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ.ഖത്തർ മുഖാന്തരമാണ് നിർദേശം കൈമാറിയത് . അതേസമയം, ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ ഏതൊക്കെയെന്ന് വ്യക്തമല്ല . യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം നടത്തുന്ന മധ്യസ്ഥരാജ്യങ്ങളിലൊന്നാണ് ഖത്തർ. ഇറാൻ മുന്നോട്ടുവെച്ച നിർദേശം അമേരിക്ക പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം.





