Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsപരീക്ഷാ തട്ടിപ്പ്-...

പരീക്ഷാ തട്ടിപ്പ്- പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പുതിയ സമന്‍സ്. കേസില്‍ ചെയര്‍മാനെ പ്രതി ചേര്‍ക്കുന്നതിനും അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതിനും മുന്നോടിയായാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കമെന്നാണ് അറിയുന്നത്.

കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍, അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

എന്നാല്‍ ഹൈക്കോടതി അന്വേഷണം തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് അയച്ചത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഈ കേസില്‍ നിര്‍ണായകമായ മൊഴികളും തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പത്ത് ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതിരുന്നത് ആസൂത്രിതമാണെന്നാണ് കണ്ടെത്തല്‍.

എഴുത്തു പരീക്ഷകളിലെ മാര്‍ക്ക് ചെയര്‍മാനും അംഗങ്ങള്‍ക്കും ചോര്‍ന്നു കിട്ടിയിട്ടുണ്ടെന്നുള്ള സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും ചെയര്‍മാന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results :10-12-2025 Dhanalekshmi DL-30

1st Prize Rs.1,00,00,000/- DP 940327 (GURUVAYOOR) Consolation Prize Rs.5,000/- DN 940327 DO 940327 DR 940327 DS 940327 DT 940327 DU 940327 DV 940327 DW 940327 DX 940327...

പൂജയോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ സൗകര്യം ഒരുക്കി ദക്ഷിണ റെയിൽവേ

ചെന്നൈ: പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.  ചെന്നൈ - തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075...
- Advertisment -

Most Popular

- Advertisement -