Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamരാഹുൽ ഗാന്ധിക്കെതിരായ...

രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖ ഹാജരാകണമെന്ന് കോടതി

കൊല്ലം : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്. കേസിൽ നേരിട്ട് ഹാജരാകാനാണ് മാവേലിക്കര കോടതി നിർദേശം നൽകിയത്. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് നടപടി.

ഒക്ടോബർ 14ന് പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു പരാമർശം.

എന്നാൽ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പുനലൂർ പൊലീസ് നേരത്തെ ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തിരുന്നു. കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ  192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂഴിയാർ ഡാമിൽ റെഡ് അലർട്ട് : ജാഗ്രത വേണമെന്ന് അധികൃതർ

പത്തനംതിട്ട: മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ്...

അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം

പത്തനംതിട്ട: തണ്ണിത്തോട് അഞ്ചു കുഴി ജനവാസ മേഖലയ്ക്ക് സമീപം കടുവയെ കണ്ടതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ അഞ്ചുകുഴി വനാതിർത്തിയോട് ചേർന്നുള്ള താമസക്കാരാണ് കടുവയെ കണ്ടതായി പറയുന്നത്. അഞ്ചു കുഴി...
- Advertisment -

Most Popular

- Advertisement -