Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiടിക്കറ്റ് നിരക്ക്...

ടിക്കറ്റ് നിരക്ക് വർദ്ധനവ് : ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ യാത്രക്കാർ പ്രതിസന്ധിയിൽ

ന്യൂഡൽഹി: യുദ്ധ ഭീതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ. പ്രവാസികൾക്കും ഉംറ തീർടകരുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ എന്നിവയാണ് താത്കാലികമായി സർവീസ് നിർത്തിയത്.

സൗദി അറേബ്യയിലെ 4 പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ഇൻഡിഗോ എയർലൈൻസ് വീണ്ടും നീട്ടി. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സൗദിയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികളും കണക്കിലെടുത്താണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഈ തീരുമാനം.

വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ല. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമാണ് വിദേശ വിമാനക്കമ്പനികൾ ഈടാക്കുന്നത്. 15,000 രൂപ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നത് മൂന്ന് ഇരട്ടിയോളമായി ഉയർന്നിട്ടുണ്ട്.

നാട്ടിലേക്കുള്ള ടിക്കറ്റിന് 40000 മുതൽ 50,000 വരെ കൊടുക്കേണ്ട സ്ഥിതിയാണ്. ടിക്കറ്റ് വില കുത്തനെ കൂടിയതോടെ ഇന്ത്യൻ വിമാന കമ്പനികൾ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഉംറ തീർത്ഥാടകരായി എത്തുന്നവർ വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

ന്യൂഡൽഹി : രാജ്യം ഇന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഫാൽഗുന മാസത്തിലെ പൂർണിമയുടെ അടുത്ത ദിവസമാണ് ഹോളി. പല...

ഹൈക്കോടതി ഉത്തരവ് പ്രകാരം കൊടിതോരണങ്ങൾ അഴിച്ചുമാറ്റിയത് തടഞ്ഞതിന് കേസ്: സി ഐ ടി യു നേതാവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : അനധികൃത ബാനറുകളും കൊടി തോരണങ്ങളും പൊതുനിരത്തുകളിലും ഫുട്പാത്തുകളിലും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് വിപരീതമായി  സ്ഥാപിച്ചവ നീക്കം ചെയ്തത് തടഞ്ഞതിനെതിരെ കേസ്. കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത്  വീട്ടിൽ സക്കീറി(58)നെതിരെയാണ്...
- Advertisment -

Most Popular

- Advertisement -