Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമള്ളിയൂർ ഗണേശ...

മള്ളിയൂർ ഗണേശ സംഗീതോത്സവത്തിന് നവംബര്‍ 17-ന് തുടക്കമാകും

കോട്ടയം : കേരളത്തിലെ പ്രമുഖ സംഗീതോത്സവങ്ങളിലൊന്നായ മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഗണേശ സംഗീതോത്സവത്തിന് നവംബര്‍ 17-ന് തുടക്കമാകും. തുടര്‍ന്നുള്ള 67‌ ദിവസങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും രാഗ-താള വിസ്മയങ്ങള്‍ക്ക് മള്ളിയൂര്‍ വേദിയാകും.

വൃശ്ചികം ഒന്നിന് മള്ളിയൂര്‍ സംഗീതമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് സംഗീതപരിപാടികള്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞരും വാദ്യകലാകാരന്മാരും വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും.

രണ്ട് മാസത്തോളം നീളുന്ന വിപുലമായ സംഗീതാര്‍ച്ചന 28-ാം വര്‍ഷത്തിലേക്ക് കടക്കുന്ന സംഗീതോത്സവമാണിതെന്ന് മള്ളിയൂർ ദിവാകരന്‍ നമ്പൂതിരി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭദ്രദീപ പ്രകാശന ചടങ്ങ് നടന്നു 

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിനും തിരുവുത്സവത്തിനും മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശന ചടങ്ങ് ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.ക്ഷേത്രം ദേവസ്വം...

ശബരിമലയിലെ ദിവസ വേതനക്കാർ ലക്ഷങ്ങൾ വീട്ടിലേയ്ക്ക് അയച്ചതായി കണ്ടെത്തൽ

തിരുവനന്തപുരം : ഈ കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസ വേതനക്കാർ പല തവണയായി ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും...
- Advertisment -

Most Popular

- Advertisement -