തിരുവല്ല : വളർത്തു കോഴികളെ കൊല്ലുകയും കോഴിക്കൂട് ഭാഗീകമായി തകർത്ത നിലയിലും കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ പോലീസിൽ പരാതി നൽകി. കാവുംഭാഗം മുണ്ടാറ്റും കുഴിയിൽ എം ജെ ജോണിന്റെ വീട്ടിലാണ് വളർത്തു കോഴികളെ കൊന്ന നിലയിലും കോഴിക്കൂട് ഭാഗികമായി തകർക്കുകയും കോഴിക്കുള്ള തീറ്റയും കൃഷി ചെയ്തിരുന്ന വാഴകളും നശിപ്പിച്ച നിലയിലും കണ്ടെത്തിയത്. വെളളിയാഴ്ച രാവിലെ വീട്ടുടമ പുറത്ത് ഇറങ്ങിയപ്പോൾ കോഴിക്കൂടിന് വെളിയിലും അകത്തുമായി കോഴികളെ കൊന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കൗൺസിലറെ വിവരം അറിയിക്കുകയും കൗൺസിലർ ശ്രീലേഖ ശ്രീനിവാസ് പോലീസിൽ അറിയുകയും, കുടുംബം പരാതി നൽകുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുള്ള വീട്ടു ഉടമസ്ഥനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ചുറ്റുമതിലുള്ള വീട്ടിൽ സമീപവാസികളോ മറ്റുള്ളവരുമായോ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. കുറ്റക്കാരെ കണ്ടെത്തി വേണ്ട ശിക്ഷ നൽകണമെന്ന് വാർഡ് കൗൺസിലർ ആവശ്യപ്പെട്ടു.





