Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ കാർത്തിക...

ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുംമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്. ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് കവുങ്ങിൻ തടി ക്ഷേത്രത്തിൽ എത്തിച്ചത്.

കവുങ്ങിൻ തടിയിൽ വാഴക്കച്ചി, തെങ്ങോല, ദേവിക്ക് ഒരുവർഷം കിട്ടിയ ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്നും ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന സ്തംഭം ഉയർത്തൽ ചടങ്ങിൽ രാധാക്യഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടിജിൻ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോകുൽ ഗോപാലകൃഷ്ണൻ, പ്രകാശ് പനവേലി, എം.ജി കൊച്ചുമോൻ, ബി. രമേഷ് കുമാർ, ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡൻ്റ് സന്തോഷ് ഗോകുലം, വൈസ് പ്രസിഡൻ്റ് പി.കെ സ്വാമിനാഥൻ, സെക്രട്ടറി എം.വി രാജീവ്, വാളൻ്റിയർ ക്യാപ്റ്റൻ കെ. എസ് ബിനു എന്നിവർ പ്രസംഗിച്ചു.

മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. പൊങ്കാല ദിനത്തിലെ ദീപാരാധനയ്ക്ക് ശേഷം ദേവിയെ ക്ഷേത്രത്തിൽ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ക്ഷേത്രത്തിന് പുറത്തെ മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ കിഴക്കോട്ട് അഭിമുഖമായി ഇരുത്തിയ ശേഷം ദേവിയുടെ സാനിദ്ധ്യത്തിലാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇക്കുറി പശ്ചിമ ബംഗാൾ മുൻ ഗവർണ്ണർ സി.വി ആനന്ദബോസ് ഐ.എ.എസ് സ്‌തംഭത്തിൽ അഗ്നി പകർത്തും.

സംസ്ഥാനത്തിനകത്തും പുറത്തു നിന്നും നിരവധി ഭക്തരാണ് ചടങ്ങ് ദർശിക്കാൻ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. പൊങ്കാലയുടെ വരവ് അറിയിച്ച് നടത്തുന്ന നിലവറ ദീപം തെളിയിക്കലും വിളംബര ഘോഷയാത്രയും 20-ന് നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി : മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു.വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശം. ഇതിനെതിരെ ജംഇയ്യത്തൽ...

Kerala Lotteries Results : 14-04-2026 Sthree Sakthi SS-515

1st Prize Rs.1,00,00,000/- SU 127849 (NEYYATTINKARA) Consolation Prize Rs.5,000/- SN 127849 SO 127849 SP 127849 SR 127849 SS 127849 ST 127849 SV 127849 SW 127849 SX 127849...
- Advertisment -

Most Popular

- Advertisement -