Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂർ കവർച്ചാക്കേസ്...

നിലമ്പൂർ കവർച്ചാക്കേസ് : ഫിറോസിനെ ആക്രമിച്ച് പണം തട്ടിയത് യഥാർഥ ഉടമകളെന്ന് പോലീസ്

മലപ്പുറം : ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങുകയായിരുന്ന യുവാവിൽനിന്ന് 9.95 ലക്ഷം രൂപ തട്ടിപ്പറിച്ചുകടന്ന സംഭവത്തിൽ വഴിത്തിരിവ്.പണം തട്ടിയെടുത്തത് പണത്തിന്റെ യഥാർഥ ഉടമകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പണം കൈമാറ്റത്തിലെ ഏജന്റ് മാത്രമായിരുന്നു ഫിറോസ് എന്നും മൊത്തം പണവുമായി ഇയാൾ മുങ്ങിയേക്കുമെന്ന സംശയമാകാം അക്രമത്തിനു കാരണമായതെന്നും പോലീസ് കരുതുന്നു.

തിങ്കളാഴ്ച്ച രാവിലെ നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് മുൻവശം വെച്ചാണ് സംഭവം.ബാങ്കിൽ നിന്നും പണം പിൻവലിച്ച് പുറത്തേക്കിറങ്ങുമ്പോൾ പുറത്തു കാത്തുനിന്ന കവർച്ചാസംഘം ഫിറോസിനെ ആക്രമിച്ച്‌ പണവുമായി കടന്നുകളയുകയായിരുന്നു.അനധികൃത ഓൺലൈൻ വ്യാപാരത്തിലൂടെയോ മറ്റ് വഴികളിലൂടെയോ ലഭിക്കുന്ന പണം ബാങ്ക് ഇടപാടുകളിലൂടെ നിയമാനുസൃതമാക്കാനുള്ള ശ്രമമായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫി (23) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ പന്ത്രണ്ടോളം പേർക്ക് പങ്കുണ്ടെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ; നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : പാലാ എംഎൽഎ മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ,കേരള സർക്കാർ,സ്‌പീക്കർ ,മാണി സി കാപ്പൻ എന്നിവർക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി.കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി...

ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്

ആറന്മുള : ഇന്ന് നടക്കുന്ന ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷനൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ,...
- Advertisment -

Most Popular

- Advertisement -