Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അയ്യപ്പവിഗ്രഹം...

ശബരിമലയിൽ അയ്യപ്പവിഗ്രഹം വ്യക്തമായി ദർശിക്കാം; ഭക്തർക്കായി പ്രത്യേക ക്രമീകരണം

ശബരിമല : അയ്യപ്പദർശനത്തിനെത്തുന്ന ഓരോ ഭക്തനും അയ്യപ്പ വിഗ്രഹം വ്യക്തമായി കണ്ടുതൊഴാൻ കഴിയുന്നവിധം സന്നിധാനത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരക്കിനിടയിലും ഭക്തർക്ക് തടസ്സമില്ലാതെ അയ്യപ്പവിഗ്രഹം ദർശിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

മുമ്പ് സോപാനത്തിനു മുന്നിലുണ്ടായിരുന്ന പിച്ചള പൊതിഞ്ഞ വലിയ പൈപ്പിന് പകരം പുതിയ ബാരിക്കേഡ് സ്ഥാപിച്ചു. ഇതോടെ ഭക്തർക്ക് സോപാനത്തോട് അൽപംകൂടി അടുത്തുനിന്ന് ദർശനം നടത്താൻ കഴിയും. കൂടുതൽ ഭക്തർക്ക് ഒരേസമയം ദർശനം നടത്താനും പുതിയ ക്രമീകരണം സഹായകമാകും.

ദർശനസമയത്ത് അയ്യപ്പവിഗ്രഹം വ്യക്തമായി കാണാൻ കഴിയുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമായി. ഇതിന്റെ ഭാഗമായി ശ്രീകോവിലിലെ നിലവിളക്കുകളിൽ തിരിയുടെ കട്ടി കൂട്ടി കൂടുതൽ പ്രകാശം ഉറപ്പാക്കി.

നെയ്യഭിഷേക സമയത്ത് അയ്യപ്പന്റെ മുഖം മറയാതിരിക്കാനും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. അഭിഷേകത്തിനുശേഷം വിഗ്രഹത്തിൽനിന്ന് നെയ്യ് വേഗത്തിൽ നീക്കം ചെയ്യുന്നതിലൂടെ ഭക്തർക്ക് വ്യക്തമായ ദർശനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

അതേസമയം, പതിനെട്ടാംപടി കയറുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ വെർച്വൽ ക്യൂ സമയക്രമവും കർശനമാക്കി. പാസിൽ അനുവദിച്ചിരിക്കുന്ന സമയത്തുതന്നെ പമ്പയിൽ എത്തണമെന്നാണ് പൊലീസിന്റെ നിർദേശം.

മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും സംതൃപ്തികരവുമായ ദർശനം ഉറപ്പാക്കുകയാണ് പുതിയ ക്രമീകരണങ്ങളിലൂടെ ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഎസ്എൻഎൽ  വരിക്കാർക്കായി  ആന്‍റി-സ്‌പാം, ആന്‍റി-സ്‍മിഷിംഗ് പരിരക്ഷകൾ പുറത്തിറക്കി

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ മൊബൈൽ വരിക്കാർക്കായി നെറ്റ്‌വർക്ക് അധിഷ്ഠിത ആന്‍റി-സ്‌പാം, ആന്‍റി-സ്‍മിഷിംഗ് പരിരക്ഷകൾ പുറത്തിറക്കിയതായി കമ്പനി പ്രഖ്യാപിച്ചു. ഒരുതരം സൈബർ ആക്രമണമാണ് സ്‌മിഷിംഗ്. സാമ്പത്തിക...

അനധികൃത സ്വത്ത് സമ്പാദന കേസ് : എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല .അജിത്കുമാറിനെതിരേ സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി...
- Advertisment -

Most Popular

- Advertisement -