Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKollamതൈറോയ്ഡ് ശസ്ത്രക്രിയയെ...

തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു : ചികിത്സ പിഴവെന്ന് ആരോപണം

കൊല്ലം : തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കൾ .തേവലക്കര അനിൽകുമാറിന്റെ ഭാര്യ ഉദയലക്ഷ്മിയാണ് (42) മരിച്ചത്.ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ 16ന് ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷം ഐസിയുവിലേക്ക് മാറ്റിയിരുന്നു.17ന് ഉച്ചയ്ക്ക് ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയതിനു പിന്നാലെ ഉദയലക്ഷ്മിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ചികിത്സാ നടപടികളിലുണ്ടായ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആശുപത്രി അധികൃതർക്കെതിരെ രംഗത്തെത്തി. എന്നാൽ ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെൺമണി പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിബിസിഎ സംസ്ഥാന സമ്മേളനം ഇന്ന്  തുടങ്ങും

തിരുവല്ല : സ്വകാര്യ കെട്ടിട നിർമ്മാണ മേഖലിലെ കരാറുകാരുടെ ഏക സംഘടനയായ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ശനിയാഴ്ച വൈകിട്ട് ആരംഭിക്കും. വൈകിട്ട് 5ന് കോട്ടയത്തുനിന്നും സംസ്ഥാന സെക്രട്ടറി...

ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു

കൊച്ചി : ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പോക്‌സോ അതിജീവിതയായ പെൺകുട്ടി മരിച്ചു.കഴിഞ്ഞ 6 ദിവസമായി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ...
- Advertisment -

Most Popular

- Advertisement -