Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടകരെ...

ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്താനെത്തിയ യുവതികൾ റാന്നിയിൽ പിടിയിൽ

റാന്നി : ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്താനെത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട്‌ യുവതികളെ റാന്നി പോലീസ് പിടികൂടി. കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക് കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ യുവതികൾ ബസിൽ വച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു.സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .പൊലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ നിന്ന് 21,000 രൂപ കണ്ടെത്തിയത്.

വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണ് .ശബരിമല തീർഥാടന സീസണുമായി ബന്ധപ്പെട്ട് എരുമേലിയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും മോഷണം നടത്തുന്നതിനായി എത്തിയതാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത് .സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനല്‍ മഴയെത്തുമെന്ന് സൂചന: ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം അവസാനവാരത്തോടെ വേനല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചയോടെ കേരളത്തില്‍ ഇപ്പോഴുള്ള അതികഠിനമായ ചൂടിന് അല്‍പ്പം ശമനം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വടക്കന്‍ കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി...

അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ വിവിധയിടങ്ങളിൽ  വെള്ളം കയറി     

തിരുവല്ല: കനത്ത മഴയും തുടർന്ന് ഉണ്ടായ മലവെളളപാച്ചിലിലും അപ്പർകുട്ടനാട്ട് വെള്ളപ്പൊക്ക ഭീഷണിയിൽ. കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണിമലയും പമ്പ നദിയും കര കവിഞ്ഞതോടെ  മിക്ക റോഡുകളിലും കോളനികളിലും  വെള്ളക്കെട്ട് ആയി തുടങ്ങി. മണിമലയാറ്റിൽ ...
- Advertisment -

Most Popular

- Advertisement -