Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണ പാതയിലെ...

തിരുവാഭരണ പാതയിലെ കൈയേറ്റം: കോടതി വിധി വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല: തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി: ശബരിമലയിലേക്കുള്ള ചരിത്രപ്രസിദ്ധമായ തിരുവാഭരണ പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ ജില്ലാ ഭരണകൂടം തുടരുന്ന അനാസ്ഥയിൽ പ്രതിഷേധവുമായി തിരുവാഭരണ പാത സംരക്ഷണ സമിതി. ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും മുൻകാല അനുഭവങ്ങൾ വെച്ച് ഇത് വിശ്വാസത്തിലെടുക്കാനാവില്ലെന്ന് സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല  പറഞ്ഞു.

കൈയേറ്റങ്ങൾ സംബന്ധിച്ച് കോഴഞ്ചേരി താലൂക്കിന്റെ തൽസ്ഥിതി റിപ്പോർട്ട് മാത്രമാണ് നവംബർ 15-ന് ഡെപ്യൂട്ടി കലക്ടർ കൈമാറിയത്. റാന്നി താലൂക്കിലെ വിവരങ്ങൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. പാതയിൽ ആകെ കണ്ടെത്തിയ 485 കൈയേറ്റങ്ങളിൽ 57 എണ്ണം പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

2022 ഒക്ടോബർ 19-ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനകം നോട്ടീസ് നൽകി ഒഴിപ്പിക്കൽ പൂർത്തിയാക്കേണ്ടതായിരുന്നു. നാലു വർഷം പിന്നിട്ടിട്ടും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. 2009-ൽ തന്നെ കണ്ടെത്തിയ കൈയേറ്റങ്ങളുടെ കാര്യത്തിലാണ് ഈ മെല്ലെപ്പോക്ക്.

നടപടികൾ വൈകുന്നതിനെതിരെ സമിതി നൽകിയ കോടതിയലക്ഷ്യ ഹർജി നവംബർ 18-ന് ഹൈക്കോടതി പരിഗണിച്ചിട്ടുണ്ട്. വെറും പ്രഖ്യാപനങ്ങൾക്കും റിപ്പോർട്ടുകൾക്കും അപ്പുറം, റാന്നി താലൂക്കിലെ കണക്കുകൾ കൂടി പുറത്തുവിട്ട് ഒഴിവാക്കപ്പെട്ട 57 എണ്ണം ഉൾപ്പെടെയുള്ള മുഴുവൻ കൈയേറ്റങ്ങളും ഉടൻ ഒഴിപ്പിച്ച് പാത വീണ്ടെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിള്ളേരോണം ഇന്ന് : കർക്കടക മാസത്തിലെ തിരുവോണം നാളിൽ ആഘോഷിക്കുന്ന ഓണാഘോഷം

പത്തനംതിട്ട : ഇന്ന് പിള്ളേരോണം.  ചിങ്ങമാസത്തിലെ തിരുവോണത്തിന് കൃത്യം ഒരു മാസം മുമ്പ് കർക്കടക മാസത്തിലെ തിരുവോണം നാളിൽ ആഘോഷിക്കുന്ന ചെറിയൊരു ഓണാഘോഷമാണ്. കുട്ടികൾക്ക് പ്രാധാന്യമുള്ളതുകൊണ്ട് ഇത് 'പിള്ളേരോണം' എന്നറിയപ്പെടുന്നു. രണ്ട് ഐതിഹ്യങ്ങളാണ് പിള്ളേരോണവുമായി...

നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ മാറ്റം.12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും.മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -