Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeHealthശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള...

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിന് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു . പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ വ്രതകാലത്തും മുടക്കാതെ കഴിക്കണം. ആവശ്യമായ മരുന്നുകള്‍ കൈവശം കരുതണം. പമ്പയില്‍ വന്ന് സന്നിധാനത്തേക്കുള്ള മലകയറ്റം സ്വന്തം ശാരീരികശേഷിക്കനുസരിച്ച് സാവധാനത്തിലാക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും വേണം.

നെഞ്ചുവേദന, ശ്വാസതടസം, അമിതമായ ക്ഷീണം, തലകറക്കം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ മലകയറ്റം ഉടന്‍ നിര്‍ത്തി അടുത്തുള്ള അടിയന്തര വൈദ്യസഹായ കേന്ദ്രത്തിലെ സേവനം തേടണം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ച് യാത്ര തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. അടിയന്തര വൈദ്യസഹായത്തിനായി 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 04735 203232 ലും ബന്ധപ്പെടാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.കെ.രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം .മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുൻ രാജ്യസഭ...

വ്യായാമം ചെയ്യുന്നതിനിടയിൽ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചത്. രാവിലെ 5.30 ഓടെ മുളന്തുരുത്തി പാലസ്...
- Advertisment -

Most Popular

- Advertisement -