Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsപുതുവെളിച്ചം നൽകി...

പുതുവെളിച്ചം നൽകി കാൽനൂറ്റാണ്ട് പിന്നിട്ട് തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റി: കാഴ്ച നൽകിയത് 14680 രോഗികൾക്ക്

തിരുവല്ല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ഘടകം അതിന്റെ 27 വർഷം പൂർത്തീകരിക്കുമ്പോൾ നിർധനനായവർക്ക് പുതുവെളിച്ചം നൽകി മുന്നോട്ട്. സാമൂഹ്യ- ആതുരസേവന രംഗത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന റെഡ്‌ക്രോസ് സൊസൈറ്റി, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തുന്ന നിർധന നേത്രരോഗികളിൽ നിന്ന് ശസ്ത്രക്രിയക്ക് നിർദ്ദേശിച്ച 14680 രോഗികൾക്കാണ് കാഴ്ചയുടെ പുതിയ അനുഭവം നൽകിയത്. 99 ക്യാമ്പുകളിലൂടെയാണ് ഈ നേട്ടം.

തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ നേത്രചികിത്സ നൽകുന്നത്. മാത്രമല്ല തിരുവല്ല താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണം, സൗജന്യ മെഡിക്കൽ ക്യാമ്പുകളും മരുന്നു വിതരണവും, നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം, സൗജന്യ ആംബുലൻസ് സേവനം, സ്‌കൂളുകളിലും കോളജുകളിലും ലഗരിവിരുദ്ധ ബോധവത്കരണപ്രവർത്തനങ്ങൾ, സ്‌കൂൾ കുട്ടികൾക്കായി നീന്തൽ പരിശീലനം, വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ 25 വർഷമായി സംഘടന നടത്തുന്നുണ്ട്.

തിരുവല്ലയിൽ സംഘടിപ്പിച്ച സംഘടനയുടെ നൂറാമത് സൗജന്യ നേത്രചികിത്സാ ക്യാമ്പു വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടർ എ.നിസ്സാമുദീന്റെ അദ്ധ്യക്ഷത വഹിച്ചു. ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, സ്വാമി ശ്രീമദ് നിർവിണാന്ദ ജി, മൗലവി ഡോ.അലി അൽ ഫൈസി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

സബ് കളക്ടർ പാർവ്വതി ഗോപകുമാർ, നഗരസദ അദ്ധ്യക്ഷ എസ്.ലേഖ, ബാബു കല്ലുങ്കൽ, സാമുവൽ ചെറയാൻ, കെ.പി.രമേശ്, പി.എം.അനീർ, ഷാജി തിരുവല്ല, ഡോ.സജി കുര്യൻ, ജെയിംസ്, തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ നിന്നുള്ള ക്യാമ്പ് കോ ഓർഡിനേറ്റർ ഹേമചന്ദ്രൻ, ഡോ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെ ഒപ്പുശേഖരണവും ധർണയും

പത്തനംതിട്ട: കേരള സർക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങൾക്ക് എതിരെ കേരള പ്രവാസി സംഘം പത്തനംതിട്ട  ഏരിയയുടെ നേതൃത്വത്തിൽ പത്തനംതിട്ട യിൽ നടത്തിയ ധർണ്ണ പ്രവാസി സംഘം സംസ്ഥാനകമ്മറ്റി അംഗം ജോർജ് വർഗീസ് ഉത്ഘാടനം ചെയ്തു....

മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു

ചെന്നൈ : തെന്നിന്ത്യൻ മുതിർന്ന നടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സൂര്യമാനസം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയിരുന്നു.തമിഴ്, തെലുങ്ക്, കന്നഡ,...
- Advertisment -

Most Popular

- Advertisement -