ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്കുള്ള ബസ് സർവീസിന്റെ ഉദ്ഘാടനം തിരുവല്ല എംഎൽഎ അഡ്വക്കേറ്റ് വർഗീസ് മാമൻ നിർവഹിച്ചു. കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി ആരതി ഉഴിഞ്ഞു.
പുളിക്കീഴ് ബ്ലോക്ക് പ്രസിഡണ്ട് ഈപ്പൻ കുര്യൻ, കൗൺസിലർ സുരേഷ് കാവുംഭാഗം , ലാൽ നന്ദാവനം, ശ്രീനിവാസ് പുറയാറ്റ്, ഹരികുട്ടൻ നമ്പൂതിരി, അനിൽ സി ഉഷസ്, രഞ്ജിത്ത് നമ്പൂതിരി , എ.ടി. ഒ അനിൽ കുമാർ സി ,രാജീവ് എന്നിവർ പ്രസംഗിച്ചു.





