Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപൾസ് പോളിയോ...

പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം: കുഞ്ഞയ്യപ്പൻമാർക്ക് ആരോഗ്യവകുപ്പിന്റെ കരുതൽ

ശബരിമല: തീർത്ഥാടനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്കും കുഞ്ഞു  മാളികപ്പുറങ്ങൾക്കും  പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നതിനായി ആരോഗ്യവകുപ്പ്  പമ്പയിൽ സജ്ജീകരിച്ച പൾസ് പോളിയോ ബൂത്തിന്റെ ഉദ്ഘാടനം ശബരിമല എ.ഡി.എം ദിലീപ് കെ  കൈനിക്കര  നിർവഹിച്ചു.

ശബരിമല തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് പോളിയോ പ്രതിരോധം ഉറപ്പാക്കുന്നതിനും രോഗപ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് പമ്പയിൽ പ്രത്യേക പൾസ് പോളിയോ ബൂത്ത് സജ്ജീകരിച്ചത്. “സ്വാസ്ഥ്യം ശരണം” ആരോഗ്യത്തോടെ ശരണയാത്ര’ എന്ന പേരിലാണ് ശബരിമലയിൽ   ആരോഗ്യവകുപ്പ് ഇക്കുറി  ബോധവൽക്കരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

ചടങ്ങിൽ പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ  നിയാസ്, അഡീഷണൽ സ്പെഷ്യൽ ഓഫീസർ ഡോ. നന്ദഗോപൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് മനു  സത്യൻ, ജില്ലാ ശബരിമല നോഡൽ  ഓഫീസർ (ആരോഗ്യം) കെ. കെ  ശ്യാംകുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ.സജിൻ, ഡോ. ജിജോ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ  എന്നിവർ  പങ്കെടുത്തു.

ശബരിമല തീർത്ഥാടനത്തിനെത്തിയ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുളള 100 കുട്ടികൾക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 68 കുട്ടികൾക്കും  പോളിയോ തുള്ളിമരുന്ന് നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന്  ഭാര്യ മഞ്ജുഷ

പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിയും കണ്ണൂര്‍എഡിഎമ്മും ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും...

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബഹുമതി സമ്മാനിച്ചു

പരുമല : പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സമൂഹത്തില്‍ സ്‌നേഹം പകര്‍ന്ന് വിദ്വേഷമകറ്റുന്ന ആചാര്യശ്രേഷ്ഠനാണെന്ന്  മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. പരുമല പെരുന്നാള്‍ കുര്‍ബാനയെത്തുടര്‍ന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു...
- Advertisment -

Most Popular

- Advertisement -