Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി ജീവൻ്റെ...

പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകം : ഡോ.  ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ

ഇരവിപേരൂർ : പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും പരിസ്ഥിതി സംരക്ഷണം പ്രകൃതിയുമായുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണം ആധുനിക മനുഷ്യൻ്റെ വികാസത്തിന്റെ അടിസ്ഥാനം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിൻ്റെ വളർച്ച ജീവനാശത്തിൽ അല്ല മറിച്ച് ജീവസംരക്ഷണത്തിലാണ് നിലനിൽക്കുന്നത് അദ്ദേഹം പറഞ്ഞു.ദേശീയ  പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ജോസഫ് നെല്ലാനിക്കൻ, സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ്, റവ. ജോസഫ് ജോണി, റവ. ഷിബു കെ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ജോ ഇലഞ്ഞിമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ, ലാലു തോമസ്, തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, കുരുൻ ചെറിയാൻ, റോയി വർഗീസ്, ഡോ. കെ.വി തോമസ്, പ്രിൻസിപ്പാൾ സൂസൻ വർഗീസ്,  പി.കെ കുരുവിള എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയം : കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടത്. ഉച്ചയ്ക്ക്...

വിദ്യാർത്ഥിയുടെ കൊലപാതകം : കാരണം പ്രണയപ്പക : പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ

കൊല്ലം : കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിനു മുന്നിൽചാടി ആത്‍മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പ്രണയപ്പക. കൊല്ലപ്പെട്ട ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജും പ്രണയത്തിലായിരുന്നു....
- Advertisment -

Most Popular

- Advertisement -