Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ മെഡിക്കൽ കോളേജ്...

ആലപ്പുഴ മെഡിക്കൽ കോളേജ് : ചികിത്സാ വിവരങ്ങൾ ഒപ്പമുള്ളവരെ അറിയിക്കാൻ സംവിധാനമൊരുക്കും

ആലപ്പുഴ: ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ രോഗാവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കുന്നുണ്ട് എന്ന്  ഉറപ്പുവരുത്താൻ സംവിധാനം ഒരുക്കും. അമ്പലപ്പുഴ എംഎൽഎ  എച്ച് സലാം, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചേർന്ന യോഗത്തിലാണ്  തീരുമാനിച്ചത്.

കുറ്റമറ്റ നിലയിൽ ചികിത്സ ലഭ്യമാക്കുന്നതിന് എല്ലാ ഡിപ്പാർട്ടുമെൻ്റുകളുടെയും പ്രവർത്തനങ്ങൾ പ്രിൻസിപ്പാൾ, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കണം എന്ന്  യോഗം തീരുമാനിച്ചു. മുഴുവൻ വിഭാഗങ്ങളും ഡ്യൂട്ടിയിലുണ്ടെന്നും മെഡിക്കൽ ഓഫീസർമാർ പ്രവർത്തി സമയം ആശുപത്രിയിൽ ഉണ്ടെന്നും ഉറപ്പുവരുത്തണം.എല്ലാ വിഭാഗത്തിലേയും ജീവനക്കാർ അവരിൽ നിക്ഷിപ്തമായ ജോലി കൃത്യതയോടെ ചെയ്യുന്നുണ്ട് എന്ന് ബന്ധപ്പെട്ട മേലുദ്യോഗസ്ഥർ ഉറപ്പുവരുത്തണം.

തിരക്ക് ഒഴിവാക്കുന്നതിനായി ആശുപത്രി ഫാർമസിയിലെ പത്ത് കൗണ്ടറുകളും പൂർണ്ണ സജ്ജമാക്കി പ്രവർത്തിക്കണം എന്നും തീരുമാനിച്ചു. മെഡിസിൻ ഐ സി യു വിൻ്റെ സൗകര്യം വർധിപ്പിക്കുന്നതിന് ആവശ്യമായ റിപ്പോർട്ട് തയ്യാറാക്കാൻ സൂപ്രണ്ടിനേയും മെഡിസിൻ എച്ച് ഒ ഡി യേയും ചുമതലപ്പെടുത്തി. അടുത്ത ഒരാഴ്ചക്കുള്ളിൽ ആശുപത്രി വികസന സമിതി യോഗം ചേരാനും തീരുമാനിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എണ്ണ- പ്രകൃതി വാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി : പശ്ചിമഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് എണ്ണ- പ്രകൃതിവാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ്...

കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യാ ശ്രമം നടത്തി

കോഴിക്കോട് : കണ്ണൂരിൽ കാമുകനോടൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയിൽ വച്ചാണ് വിഷം കഴിച്ച്...
- Advertisment -

Most Popular

- Advertisement -