Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ തീർത്ഥാടകർക്ക്...

കശ്മീരിൽ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം : 9 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33പേർക്കു പരുക്കേറ്റു. ഇന്നലെ വൈകി‌ട്ട് 6.10 ന് റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന  ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇതേത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

ഭീകരാക്രമണമുണ്ടായതിന് പിന്നാലെ ജമ്മുവിലെ അഖൂർ മേഖലയിൽ ഉൾപ്പെടെ സുരക്ഷാസേന പരിശോധന നടത്തി വരികയാണ്.ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും കർശന ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു.ആർകെ പുരത്തുള്ള ഡൽഹി...

വെട്ടിക്കോട്ട് ക്ഷേത്രോത്സവം: മാവേലിക്കര താലൂക്കിന് പ്രാദേശിക അവധി

ആലപ്പുഴ : വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ  ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28 ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ...
- Advertisment -

Most Popular

- Advertisement -