Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsബാര്‍കോഴ വിവാദത്തില്‍...

ബാര്‍കോഴ വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്

തിരുവനന്തപുരം : ബാർ കോഴ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്. ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നിർദ്ദേശം.ഇടുക്കിയിലെ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ അംഗമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.അർജുൻ രാധാകൃഷ്ണന്റെ ഭാര്യ പിതാവ് ബാർ ഉടമയാണ്.ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിച്ചത്.

എന്നാൽ താൻ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമല്ലായെന്നും തന്റെ ഏതു നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ത്രീ സുരക്ഷാ പെൻഷൻ : ഇലക്ഷൻ വരെ അപേക്ഷ സ്വീകരിക്കുന്നത് വിലക്കി

തിരുവനന്തപുരം: സ്ത്രീസുരക്ഷാ പദ്ധതിക്കായി അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരീക്ഷണ സെൽ വിലക്കി. പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് വിലക്ക്. 1000 രൂപ പെൻഷൻ ലഭിക്കുന്ന...

ലെബനനിലെ പേജർ സ്ഫോടനം : മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം

ന്യൂഡൽഹി : ലബനനിലെ പേജർ സ്ഫോടനവുമയി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം.മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള ,ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിനെതിരെയാണ് അന്വേഷണം. ഹംഗേറിയന്‍ കമ്പനി ബി.എ.സി....
- Advertisment -

Most Popular

- Advertisement -