Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന: നിരവധി വാഹനങ്ങൾ കുടുങ്ങി

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക്   സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഹ്രസ്വദൂര യാത്രകൾ  നിക്ഷേധിക്കുന്നതായും  അമിത ചാർജ്ജ്  ഈടാക്കുന്നതായും കാട്ടി ഗതാഗത മന്ത്രിക്ക് നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പരിശോധന നടത്തി. ബുധനാഴ്ച പുലർച്ചെ നാലുമണി മുതൽ പത്തനംതിട്ട ആർ. റ്റി. ഒ എൻഫോഴ്സ്മെൻറ്  ഓഫീസിലെയും  തിരുവല്ല സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെയും ഉദ്യോഗസ്ഥർ സംയുക്തമായി റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്  നടത്തിയ പരിശോധനയിൽ  നിരവധി ഓട്ടോറിക്ഷകൾ കുടുങ്ങി.

പുലർച്ചെ  മഫ്ഫ്തിയിൽ  സ്റ്റേഷൻ പരിസരത്ത് എത്തിച്ചേർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹ്രസ്വദൂര ഓട്ടം വിളിക്കുകയും തുടർന്ന് യാത്ര വിസമ്മതിച്ച  വാഹനങ്ങൾ പിടിയിലാകുകയും ചെയ്തു.  വാഹനങ്ങൾക്കെതിരെ  കേസ് ചാർജ് ചെയ്യുകയും,  പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള  കർശന നടപടികലേക്ക് നീങ്ങി

രാത്രികാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽ നിന്നും തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രയാക്കാരോട്   മാന്യമമായി  ഇടപെടാനും, പൊതുജനങ്ങളുടെ സേവനാർഥം ആണ് ഓട്ടോറിക്ഷകൾക്ക്  പെർമിറ്റ് നല്കിയിരിക്കുന്നതെന്നും, പെർമിറ്റിന്റെ ഉത്തരവാദിത്തം എന്താണെന്നു ഡ്രൈവർമാർക്ക് മനസ്സിലാക്കുന്നതിനുമായുള്ള  ബോധവൽകരണ ക്ലാസും വിവിധ ഓട്ടോറിക്ഷ  സ്റ്റാൻറ്റുകളിലും  ഉദ്യോഗസ്ഥർ നേരിട്ടെത്തി നടത്തുകയുമുണ്ടായി. 

തിരുവല്ല  മുൻസിപ്പാലിറ്റിയുടെ അനുവാദം ഇല്ലാതെ മതിൽഭാഗം  കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന  ഓട്ടോറിക്ഷ  സ്റ്റാൻഡ് അവിടുന്ന് നീക്കം ചെയ്യുകയും ഉണ്ടായി. പത്തനംതിട്ട ആർ. റ്റി. ഒ.  എൻഫോഴ്സ്മെൻറ്  ഓഫീസിലെയും  തിരുവല്ല സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെയും അസ്സി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മനുമോൻ വി.എസ്., ധനുമോൻ ജോസഫ്,  ജയറാം പി., സ്വാതി ദേവ്,  ശങ്കർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. 

തുടർന്നുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള   പരിശോധനകൾ കർശനമാക്കുമെന്നും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നിയമ നടപടികളടക്കം  സ്വീകരിക്കുന്നതായിരിക്കുമെന്നും  തിരുവല്ല ജോയിൻറ് ആർ. റ്റി. ഓ  ഡാനിയൽ സ്റ്റീഫൻ  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് : ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു: ചൊവ്വാഴ്ച പോളിങ്ങ് ബൂത്തിലേക്ക്

തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചരണത്തിന് ശേഷം ചൊവ്വാഴ്ച 1.32 കോടി വോട്ടര്‍മാര്‍ ജനവിധി തേടും. സംഘര്‍ഷം...

മഴ തുടരും : അഞ്ച് ജില്ലകളിൽ  ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം,...
- Advertisment -

Most Popular

- Advertisement -