Sunday, May 3, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് ശക്തമായ...

ഇന്ന് ശക്തമായ മഴ‌യ്‌ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം :ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ‌ക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ വീണ്ടും കനക്കുന്നത്.ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അന്ന് അതിശക്തമായ മഴയ്‌ക്കാണ്‌ സാധ്യത പറയുന്നത്. ഇന്ന് മുതൽ കാലവർഷ കാറ്റും ശക്തമാകാൻ സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക്

ശബരിമല: മകരസംക്രമ സന്ധ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കു ദര്‍ശനപുണ്യമേകി മകരവിളക്ക്. കൂപ്പുകൈകളുമായി ശരണംവിളികളോടെ നിന്ന ഭക്തജനങ്ങള്‍ക്ക് മുന്നില്‍ വൈകിട്ട് 6.41 ന് മകരജ്യോതി ദൃശ്യമായി. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം അണിയിച്ച് ദീപാരാധന നടന്ന അതേ...

70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം നീലപ്പൊന്മാന് പേര് നീലു: പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി സിനിമാതാരം ഗണപതി

ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന പേര്...
- Advertisment -

Most Popular

- Advertisement -