Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലഗതാഗത ബോട്ടുകളിൽ...

ജലഗതാഗത ബോട്ടുകളിൽ പുസ്തകത്തോണി എന്ന ആശയത്തെ വിപുലീകരിക്കുവാൻ  ഗതാഗത വകുപ്പിൻ്റെ  നിർദേശം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ പുസ്തകതോണി എന്ന ആശയം വിപുലീകരിക്കുന്നു. മൊബൈൽ ഫോൺ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത ഒഴിവാക്കി കായൽ കാറ്റിൽ പുസ്തകങ്ങൾ വായിക്കുവാൻ ഉള്ള ഒരു സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളിൽ ഒരു വർഷം മുൻപ് നടപ്പിലാക്കിയിരുന്നു.

ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടിൽ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരാവുന്നതാണ്. ഈ യാത്രയിൽ ആണ് ബോട്ടിൽ യാത്ര ചെയ്യുന്ന മുതിർന്നവർക്കും കുട്ടികൾക്കുമായി പുസ്തകശാല സജ്ജമാക്കിയത്. പ്രദേശത്തെ വീടുകളിൽ സ്കൂളിൽ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങൾ ബോട്ടിൽ ഉണ്ടാകും. കഥയും കവിതയും നോവലും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട് യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം.

വായനാശീലം തിരികെ എത്തിക്കുവാനായി ആണ് ഈ പുസ്തകത്തോണി എന്ന പദ്ധതിയുടെ ലക്ഷ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്‍മഹത്യ : പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

പാലക്കാട് : പാലക്കാട് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്‍മഹത്യയെ തുടർന്ന് സസ്‌പെൻഡ് ചെയ്ത പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു .പ്രധാനാധ്യാപിക യു. ലിസിക്കെതിരായ നടപടിയാണ് മാനേജ്മെന്റ് പിന്‍വലിച്ചത് ....

പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കോഴഞ്ചേരി : പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. യുവതിയുടെ പിതാവിനും പിതൃസഹോദരിക്കും കുത്തേറ്റു. കോഴഞ്ചേരി പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35) ആണ്...
- Advertisment -

Most Popular

- Advertisement -