Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsഭർത്താവിന്റെ നിരന്തര...

ഭർത്താവിന്റെ നിരന്തര പീഡനത്താൽ ചികിത്സയിലായിരുന്ന കാൻസർ രോഗിയായിരുന്ന യുവതി മരിച്ചു

റാന്നി : ഗർഭാശയ കാൻസറിന് ചികിത്സയിലിരിക്കെ യുവതിയെ ഭർത്താവ് ബലം പ്രയോഗിച്ച് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള സ്വദേശിനി 35 കാരിയായ വീട്ടമ്മയുടെ പരാതിയിൽ കൊല്ലമുള സ്വദേശിയായ ഭർത്താവിനെ ആണ് വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്.

പെരുന്തേനരുവിയ്ക്ക് സമീപം വാടക വീട്ടിൽ വച്ച് മേയ് 28 മുതൽ ജൂൺ 15 വരെ വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി 19 ന് പൊലീസിൽ പരാതി നൽകിയിരുന്നു.രോഗം കാരണം ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ കട്ടിലിൽ നിന്ന് തള്ളി താഴെയിട്ട് മൃഗീയമായി മർദിച്ചുവെന്നും പരാതിയിൽ യുവതി സൂചിപ്പിച്ചിരുന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിൽ കഴിഞ്ഞിരുന്ന യുവതിയിൽ നിന്ന് വെച്ചൂച്ചിറ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം : കോട്ടയം ആർപ്പൂക്കരയിൽ സ്കൂളിലെ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി.ലാൽ(12) ആണ് മരിച്ചത്.ആർപ്പൂക്കര സെൻ്റ്...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ : ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജലനിരപ്പ് ഉയരുന്നതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ ( ചൊവ്വാഴ്ച ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,...
- Advertisment -

Most Popular

- Advertisement -