Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalറോഡ് മോശമാണെങ്കിൽ...

റോഡ് മോശമാണെങ്കിൽ ഏജൻസികൾ ടോൾ പിരിക്കരുത് –  നിതിൻ ഗഡ്കരി

ന്യൂഡൽഹി: റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല-റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉപഗ്രഹ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു മന്ത്രി ടോൾ പിരിവ് ഏജൻസികൾക്ക് നിർദേശം നൽകിയത്.

‘നിങ്ങൾ നല്ല റോഡുകൾ ജനങ്ങൾക്ക് നൽകിയില്ലെങ്കിൽ ടോൾ പിരിക്കരുത്. പൊട്ടിപ്പൊളിഞ്ഞ, കുഴികൾ നിറഞ്ഞ റോഡുകളിൽ നിങ്ങൾ ടോൾ പിരിച്ചാൽ ജനങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച ഗുണനിലവാരമുള്ള റോഡ് സൗകര്യം ഒരുക്കിവേണം ടോൾ പിരിക്കാൻ’ അദ്ദേഹം പറഞ്ഞു. ദേശീയപാതയിലെ ടോൾ നിരക്ക് ഈയിടെ വർധിപ്പിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിയുടെ വാക്കുകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം ജി എം കുടുംബ സംഗമം

തിരുവല്ല: സ്ഥാപക പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ സ്മരണയിൽ എം ജി എം ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന  കുടുംബ സംഗമം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ : മലയാളി വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് പ്രത്യേക ട്രെയിൻ അനുവദിച്ചു. ജമ്മു, ശ്രീനഗർ, ബാരാമുള്ള,പഞ്ചാബ്, ജലന്ധർ, ചണ്ഡീഗഢ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള...
- Advertisment -

Most Popular

- Advertisement -