Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂട്ടറിൽ സഞ്ചരിച്ച്...

സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ  എക്സൈസ് സംഘം പിടികൂടി.

ചിറ്റാർ : ഡ്രൈ ഡേയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ ചിറ്റാർ എക്സൈസ് സംഘം പിടികൂടി. സീതത്തോട് കോട്ടക്കുഴി പുതുപറമ്പിൽ ജയേഷ് കുമാറിനെ (38) 3 ലീറ്റർ വാറ്റ് ചാരായവുമായും സീതക്കുഴി കുന്നേൽ വീട്ടിൽ തോമസിനെ (61) ഒരു ലീറ്റർ ചാരായവുമായാണ് അറസ്റ്റ് ചെയ്തത്.

ഫോണിൽ അറിയിക്കുന്നതിനനുസരിച്ച് ആവശ്യക്കാർക്ക് ചാരായം എത്തിച്ചു നൽകുകയാണ് ഇവർ ചെയ്തു വന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇരുവരെയും റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ പി.ജി. രാജേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു പി.വിജയൻ, പ്രിവൻ്റിവ് ഓഫിസർ ഡി. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഫ്സൽ നാസർ, ആസിഫ് സലീം, ഷെഹിൻ , ശാലിനി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പ്രം പുതിയകാവ് ഗവണണ്മെന്റ് ഹൈസ്ക്കുൾ പ്രവേശനോത്സവം

തിരുവല്ല : നൂറു ശതമാനം വിജയത്തിന്റെ തിളിക്കത്തിൽ നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്ക്കുളിലെ പ്രവേശനോത്സവം നടന്നു . പി.ടി എ പ്രസിഡൻ്റെ സന്തോഷ് വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മായാ...

ബിൽജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും : 8 അവയവങ്ങൾ ദാനം ചെയ്തു

കൊച്ചി : വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 13 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. എറണാകുളം നെടുമ്പാശ്ശേരി...
- Advertisment -

Most Popular

- Advertisement -