Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഅന്യസംസ്ഥാന തൊഴിലാളിയുടെ...

അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്ന് ആറന്മുള പൊലീസ് 80 ഗ്രാം കഞ്ചാവ് പിടികൂടി

ആറന്മുള :  കോഴഞ്ചേരി കീഴുകര പിച്ചനാട് കോളനിയിൽ രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ  കാണപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്ന് ആറന്മുള പൊലീസ് 80 ഗ്രാം കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ മാൾട്ട ജില്ലയിൽ ബസ്ത വില്ലേജിൽ ജിയാൻ ചന്ദ് ഷാ (37) യെ ആണ് ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കീഴുകര കോളനിയിൽ   സംശയാസ്പദമായി കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞു  വയ്ക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തുകയായിരുന്നു  ഇയാൾ രണ്ടു കൊല്ലമായി കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും  വാടകയ്ക്ക് താമസിച്ചു വരികയാണ്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കുമെന്നും അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പോലീസ്  സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാതെ താമസ സൗകര്യം ഒരുക്കുന്ന കെട്ടിട ഉടമസ്ഥർക്ക് എതിരെ  കർശന നടപടികൾ സ്വീകരിക്കുെമെന്നും പൊലീസ് അറിയിച്ചു

സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ്ഐ ബി.വിനോദ് കുമാർ, എസ് ഐ സന്തോഷ് കുമാർ, എസ് സി പി അനിലേഷ്, ഉമേഷ് ടി നായർ, ഹരികൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ്  അന്വേഷണം നടത്തിയത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

13-ാം വയസ്സുമുതൽ പീഡനം : 18 കാരിയുടെ വെളിപ്പെടുത്തലിൽ 40 പേർക്കെതിരേ പോക്സോ കേസ്

പത്തനംതിട്ട : 13-ാം വയസ്സുമുതൽ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് 18 കാരിയുടെ വെളിപ്പെടുത്തൽ. പരാതിയിൽ 40 പ്രതികൾക്കെതിരെ ഇലവുംതിട്ട പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ കായിക...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം  ഉപേക്ഷിച്ച നാലംഗ സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിൽ.

തിരുവല്ല: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം ഉപേക്ഷിച്ച നാലംഗ സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിൽ. തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ രാഹുൽ മനോജ് (കൊയിലാണ്ടി രാഹുൽ -29), കുറ്റപ്പുഴ  പാപ്പനവേലിൽ സുബിൻ അലക്സാണ്ടർ (26), കിഴക്കൻ...
- Advertisment -

Most Popular

- Advertisement -