Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമനുഷ്യന് വില...

മനുഷ്യന് വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുത് : ഡോ. ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല : മനുഷ്യനു മാത്രം വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുതാണെന്ന് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പതിനാലാമത് സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി തോമസ് ,ദേശീയ സെക്രട്ടറി ശശികുമാർ കാളികാവ്, സംസ്ഥാന ഭാരവാഹികളായ ബുഷറ ചിറക്കൽ, എം. നജീബ്, മനാഫ് താനൂർ, വാഹിദ നിസാർ, അനാർക്കലി ഉണ്ണി, രജു ഐത്തിയൂർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ശശികുമാർ കാളികാവ് (പ്രസിഡൻ്റ് ), അനാർക്കലി ഉണ്ണി, അശ്വതി മഹേഷ്, മനാഫ് താനൂർ, വാഹിദ നിസാർ (വൈസ് പ്രസിഡന്റുമാർ), എം.നജീബ് (ജനറൽ സെക്രട്ടറി), ഗോപിനാഥൻ നായർ, റെജു ഐത്തിയൂർ, സമദ് മലപ്പുറം ( സെക്രട്ടറിമാർ), അനൂപ് തവര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡണ്ടായി റിട്ട. ജഡ്ജ് എൻ. ലീലാമണിയെയും ദേശീയ സെക്രട്ടറിയായി ബി. കൃഷ്ണ കുമാറിനെയും ദേശീയ സമിതി അംഗങ്ങളായി പ്രദീപൻ മാളോത്ത്, ഡോ.ഷിബി പി വർഗീസ്, ചിറക്കൽ ബുഷറ എന്നിവരെയും ദേശീയ ചെയർമാൻ നോമിനേറ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

തിരുവനന്തപുരം : സംസ്ഥാനത്തു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്.മാർച്ച്...

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ  കനത്ത ജാഗ്രത നിർദ്ദേശം

കൊച്ചി : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ, പ്രത്യേകിച്ച് കാപ്പിൽ മുതൽ...
- Advertisment -

Most Popular

- Advertisement -