Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് ചോദ്യപ്പേപ്പർ...

നീറ്റ് ചോദ്യപ്പേപ്പർ ചോർത്തിയത് ജാർഖണ്ഡിലെ സ്കൂളിൽ നിന്ന്

ന്യൂഡൽഹി : നീറ്റ് യുജി ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് സി ബി ഐ കണ്ടെത്തി.ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത് .പരീക്ഷാ പേപ്പർ ചോർന്ന വിഷയം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല.

ഈ വിദ്യാലയത്തിൽനിന്ന് ചോർന്ന ചോദ്യപേപ്പർ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചത്. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് എത്തിച്ചു. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടിൽ ഉള്ളത്.

മേയ് 5ന് നടന്ന പരീക്ഷയുടെ 2 സെറ്റ് ചോദ്യ പേപ്പറുകൾ എസ്‌ബിഐ യുടെ ബ്രാഞ്ചിൽ നിന്നും പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് കൊണ്ടുപോയി.എന്നാൽ സ്‌കൂളിൽ എത്തുമ്പോഴേക്കും സീൽ പൊട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പലും എൻടിഎ നിരീക്ഷകനുമായ ഇംതിയാസ് ആലം, പ്രാദേശിക പത്രപ്രവർത്തകൻ ജമാലുദ്ദീൻ എന്നിവരെ സിബിഐ  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല പരിശീലനകളരി

ചങ്ങനാശേരി : ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്രയുടെ കുട്ടികൾക്കായുള്ള പരിശീലന കളരിയുടെ ഭാഗമായി അവധിക്കാലത്ത്‌ കലാ , ഭാഷ, വ്യക്തിത്വ വികസനം , സിവിൽ സർവീസ് എന്നീ മേഖലകളിൽ ഏപ്രിൽ 24 മുതൽ...

സഞ്ജയൻ പുരസ്കാരം ഡോ. എം ജി എസ് നാരായണന്

കോഴിക്കോട് : തപസ്യ കലാസാഹിതൃവേദിയുടെ പതിനാലാമത് സഞ്ജയൻ  പുരസ്കാരം  ഡോ. എംജിഎസ് നാരായണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ആഷാമേനോൻ, പി.ആർ. നാഥൻ, പ്രൊഫ.പി.ജി.ഹരിദാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം...
- Advertisment -

Most Popular

- Advertisement -