Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭ സ്ഥിരം...

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു

തിരുവല്ല : നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു. നഗരസഭ 23-ാം വാർഡ് മെമ്പർ ആണ്  ബിന്ദു റെജി കുരുവിള. ജിജി വട്ടശ്ശേരിവൈസ് ചെയർമാനായപ്പോൾ ഉണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി അംഗത്തിന്റെ പേര് നിർദേശിച്ചത് യുഡിഎഫ് അംഗങ്ങൾ ആയിരുന്നു.

യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെ എൽഡിഎഫ്തന്നെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയും ബിജെ പി യിലെ ശ്രീനിവാസൻ പുറയാറ്റും തമ്മിലായിരുന്നു മത്സരം.

തിരുവല്ല നഗരസഭയിൽ ഇന്ന് നടന്ന ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എൽ ഡി എഫ് – മൂന്ന്, യു ഡി എഫ് രണ്ട്, ബി ജെ പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടുമൺ വിമാനത്താവള പദ്ധതി പ്രവർത്തനങ്ങൾക്ക് ചിറക് മുളയ്ക്കുന്നു

പത്തനംതിട്ട : കൊടുമൺ വിമാനത്താവള പദ്ധതി പ്രവർത്തനങ്ങൾക്ക് ചിറക് മുളയ്ക്കുന്നു. വിമാനത്താവള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മതം അറിയിച്ചതായി കൊടുമൺ വിമാനത്താവള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതു സംബന്ധിച്ച...

ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു:  ആർക്കും പരിക്കില്ല

പത്തനംതിട്ട : റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു.  ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു .ഞാറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു  അപകടം ഉണ്ടായത്. അങ്ങാടി...
- Advertisment -

Most Popular

- Advertisement -