Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsThiruvallaമെഡിക്കൽ ക്യാമ്പ്...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല:തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും നിരണം YMCA യും നിരണം ഗ്രാമപഞ്ചായത്തും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് നിരണം YMCA യിൽ സൗജന്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ റ്റി എം എം ആശുപത്രിയിലെ 12 കൺസറ്റൻ്റുകൾ അറുനൂറിലധികം രോഗികളെ സൗജന്യമായി പരിശോധിക്കുകയും മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.

നിരണം YMCA പ്രസിഡൻ്റ് കുര്യൻ കൂത്തപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജി നൈനാൻ, നിരണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അന്നമ്മ ജോർജ്, നിരണം പഞ്ചായത്ത് അംഗം മെറിന തോമസ്, YMCA തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി തോമസ്, റ്റീ എം എം മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ റാഫേൽ എന്നിവർ സംസാരിച്ചു.വി. ജോൺസൺ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം : കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ...

ട്രൂ മെഡ് ലാബ് – മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം നടന്നു

തിരുവല്ല: മുത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ നീതി നിരക്കിൽ പ്രവർത്തിക്കുന്ന " ട്രൂ മെഡ് ലാബ് "  മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മാത്യു റ്റി തോമസ് എം.എൽ.എ നിർവ്വഹിച്ചു.  ഫ്രാൻസിസ് വി ആന്റണി,...
- Advertisment -

Most Popular

- Advertisement -