Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം രോ​ഗി കുടുങ്ങി കിടന്നു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ ഒന്നര ദിവസം രോഗി കുടുങ്ങി കിടന്നു. ഓർത്തോ ഒപിയിൽ വന്ന ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത് .ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. രോഗി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല.സാങ്കേതിക പ്രശ്നം പരിഹരിക്കാനെത്തിയ ലിഫ്റ്റ് ഓപ്പറേറ്ററാണ് ഇന്ന് രാവിലെ അവശനിലയിൽ വയോധികനെ കണ്ടത്.

ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗത്തിൽ രവീന്ദ്രൻ നായർ എത്തിയത് .ഒന്നാം നിലയിലേയ്ക്ക് പോകാൻ വേണ്ടി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തന രഹിതമായത് . കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.രവീന്ദ്രൻ നായരെ കാണാതായതോടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വന്യജീവി പ്രശ്നം തടയുന്നതിലെ സർക്കാർ അനാസ്ഥയ്ക്ക് എതിരെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിൽ നിരന്തരം ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ വനം വകുപ്പ് മന്ത്രിയുടെയും സർക്കാരിൻ്റെയും അനാസ്ഥയ്ക്കെതിരെ കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി)...

തിരിച്ചടവുകൾ മുടങ്ങിയതിൽ മനം നൊന്ത് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോഴഞ്ചേരി : വായ്പ തിരിച്ചടവുകൾ മുടങ്ങിയതിൽ മനം നൊന്ത് വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെക്കേമല പന്നിവേലിച്ചിറ ഫിഷറീസിന് സമീപം മത്തയ്ക്കുമലയിൽ സെബാസ്റ്റ്യന്റെ ഭാര്യ സിന്ധു (46) ആണ് മണ്ണണ്ണ ഒഴിച്ച്...
- Advertisment -

Most Popular

- Advertisement -