Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപിക്കിൾ ബാൾ ...

പിക്കിൾ ബാൾ  ടൂർണമെന്റ് -സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു

തിരുവല്ല: കേരളത്തിൽ ആദ്യമായി പിക്കിൾ ബാൾ സംസ്ഥാനതല ടൂർണമെന്റ് തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു. പുതിയ ഗെയിമിനെ അറിയാനും, കാണാനും ഒട്ടേറെ  കായികപ്രേമികൾ എത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂർ, എറണാകുളം,കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഇവിടങ്ങളിൽ നിന്നായി അൻപതിൽപരം ടീമുകളാണ്  പങ്കെടുത്തത്. മെൻസ് & വിമൻസ് സിംഗിൾസ് ഡബിൾസ് 50+ ഡബിൾസ് മൽസരങ്ങൾ നടന്നത് .

വിജയികൾക്ക് പത്തനംതിട്ട ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ:കെ പ്രകാശ് ബാബു സമ്മാനദാനം നിർവ്വഹിച്ചു. പുതിയ ഗെയിം തിരുവല്ലയിൽ തുടക്കം കുറിച്ച് കേരളമാകെ അതിവേഗം പ്രചരിച്ച് വലിയ കായിക ഇനമാകുമെന്ന് കെ. പ്രകാശ് ബാബു പറഞ്ഞു.

പത്തനംതിട്ട ജില്ല പിക്കിൾ ബോൾ അസോസിയേഷൻ പ്രസിഡൻറ് റോബിൻ ജോർജ്, സെക്രട്ടറി ജോജി ജോൺ, ട്രഷറർ ലഫ്റ്റനന്റ് കേണൽ ഡോ: ജയദേവൻ ഗണപതി, രക്ഷാധികാരി ജോർജ്ജ് വർഗ്ഗീസ് (ജോജി), ഒളിമ്പിക്സ് അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി സനൽ ജി പണിക്കർ, ടെന്നീസ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് കുര്യൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 21/05/2024 Sthree Sakthi SS 416

1st Prize Rs.7,500,000/- (75 Lakhs) SY 486319 (CHITTUR) Consolation Prize Rs.8,000/- SN 486319 SO 486319 SP 486319 SR 486319 SS 486319 ST 486319 SU 486319 SV 486319 SW...

പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം :  നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം. തകഴി, കൈനകരി, കരുവാറ്റ കൃഷിഭവനുകളുടെ പരിധിയിലുള്ള വിത കഴിഞ്ഞ് 40 ദിവസത്തിന് മുകളിലായ ചില പാടശേഖരങ്ങളിൽ വെള്ള മുഞ്ഞയുടെ...
- Advertisment -

Most Popular

- Advertisement -