Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsപതിനഞ്ചുകാരിയെ ബലാൽസംഗം...

പതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ 19 കാരൻ പിടിയിൽ

പത്തനംതിട്ട : സാമൂഹികമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെടുകയും  തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പോലീസ് പിടിയിൽ.

കോട്ടയം ഉദയനാപുരം വൈക്കം പ്രയാർ ദിലീപ് ഭവനിൽ അമൽ കൃഷ്ണനെ (19) ആണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരിയിൽ സ്നാപ്പ് ചാറ്റ് വഴി  പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി, കുട്ടിയുടെ സ്കൂളിലും മറ്റും വെച്ച് നേരിൽ കാണുകയും,  മാർച്ച് 23ന് ഉച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയുടെ മുറിയിൽ വച്ച് ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ബലമായി ലൈംഗിക പീഡനത്തിന് വിധേയയാക്കി.

പിന്നീട്  പ്രതിയുടെ കോട്ടയത്തുള്ള വീട്ടിൽ വച്ചും പീഡിപ്പിച്ചു. സംഭവത്തെപ്പറ്റി പത്തനംതിട്ട ശിശുക്ഷേമസമിതിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ് സി പി ഓ എ വി സുജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.  എസ് ഐ സതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ കെ അജിത് കുമാർ അന്വേഷണം ഏറ്റെടുത്തു പ്രാഥമിക നടപടികൾ കൈകൊണ്ടു. കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, പ്രതിക്കായുള്ള അന്വേഷണം ഊർജ്ജമാക്കിയ പോലീസ്  ഇയാളുടെ വീടിന്റെ സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ  എസ് ഐ കുരുവിള സക്കറിയാ, സിപിഓമാരായ രഞ്ജു കൃഷ്ണൻ, അഖിൽ എന്നിവരുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുപ്പതി ലഡ്ഡു നെയ്യിൽ മായം ചേർത്ത കേസ് : നാലുപേരെ സിബിഐ കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു പ്രസാദമുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ നാല് പേരെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ...

പഹൽഗാം ഭീകരാക്രമണം : കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ്‌ തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര...
- Advertisment -

Most Popular

- Advertisement -